യുഡിഎഫിന് വോട്ട് ചെയ്തവര്‍ “വിഡ്ഢികള്‍”; എം.എം. മണി

യുഡിഎഫിന് വോട്ട് ചെയ്തവര്‍ “വിഡ്ഢികള്‍”; എം.എം. മണി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി. യുഡിഎഫിന് വോട്ട് ചെയ്തവര്‍ “വിഡ്ഢികളാണെന്ന്” അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

പരാജയം നേരിട്ടെങ്കിലും തളരില്ലെന്നും, “മുണ്ടും മടക്കിക്കുത്തി” വീണ്ടും ജനങ്ങള്ക്കിടയിലേക്ക് സജീവമായി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച നടത്തിയ പാര്‍ട്ടിയെ വിമര്‍ശിച്ച അദ്ദേഹം, വിജയം നേടിയതിന് പിന്നാലെ തന്നെ യുഡിഎഫില് മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം ആരംഭിച്ചുവെന്നും ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4

തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള് ജനങ്ങളുടെ നിലപാടില് മാറ്റമുണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള് ഇത്തരത്തില് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള കാരണങ്ങള് കണ്ടെത്താന് പാര്‍ട്ടി ഗൗരവമായി വിലയിരുത്തല്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതില് പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതും വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4