ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ‘മെമ്മറീസ് 1995–2000’ മെഗാ കുടുംബസംഗമം
ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ 1995–2000 കാലയളവിൽ പഠിച്ച പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘മെമ്മറീസ് 1995–2000 മെഗാ കുടുംബസംഗമം’ ഇന്ന് (ആഗസ്റ്റ് 9) കോളേജ് ക്യാമ്പസിൽ നടക്കും.
രാവിലെ 9ന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന സംഗമത്തിൽ സൗഹൃദ വോളിബോൾ, അനുസ്മരണാചരണം, കേക്ക് കട്ടിംഗ്, വിവിധ ബാച്ചുകളുടെ ക്ലാസ് റീയൂണിയൻ, ഫ്ലാഷ് മോബ്, മാർഗംകളി, ഗുരുവന്ദനം, ഡാൻസ് പ്രോഗ്രാം തുടങ്ങിയ പരിപാടികളുണ്ടാകും.
ഉച്ചതിരിഞ്ഞ് നടക്കുന്ന ഔപചാരിക സമ്മേളനം രാജ്യസഭാംഗം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രൊഫ. മാത്യു പ്രാൽ രചിച്ച ‘എളൂർക്കുന്നിലെ എസ്തഫാൻ’ എന്ന പുസ്തകം പ്രകാശനം ചെയ്യും.
വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. ‘മെമ്മറീസ് 1995–2000 ഫൗണ്ടേഷൻ’ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും.
വൈകിട്ട് 4ന് പ്രമുഖ ഗായകൻ ജിൻസ് ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയോടെ പരിപാടികൾക്ക് സമാപനമാകും.





