കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മുണ്ടക്കയം–കൂട്ടിക്കൽ: കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലാപറമ്പിൽ സൈബിൻ സാജൻ (23) ന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് 7.30ഓടെ മുണ്ടക്കയം കല്ലേപ്പാലത്തിന് സമീപം മരത്തിന്റെ വേരുകളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫയർഫോഴ്‌സ്, പോലീസ്, രക്ഷാപ്രവർത്തകർ എന്നിവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുണ്ടക്കയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.




