പാലാ ടൗൺ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികയ്ക്ക് പരിക്ക്
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. എലിക്കുളം സ്വദേശിനിയായ ഹൈമവതിയമ്മയ്ക്കാണ് (84) പരിക്കേറ്റത്.
കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. പാലാ–പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ആണ് ഹൈമവതിയമ്മയെ ഇടിച്ചത്.
അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് വയോധികയെ ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.





