കൈ പന്തുകളിയുടെ ആവേശം വാനോളം : ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി അഞ്ചുമുക്ക് വോളി
അഞ്ചുമുക്ക്: ഓണാഘോഷത്തിൻ്റെ ഭാഗമായി അഞ്ചുമുക്ക് യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വോളിബോൾ മത്സരം പ്രതികൂല കാലാവസ്ഥ പോലും അവഗണിച്ച് ആവേശത്തോടെ സ്വീകരിച്ച് ഹൈറേഞ്ച് ജനത.
നൂറുകണക്കിന് ആളുകളാണ് രാത്രി ഏറെ വൈകിയും മത്സരം കാണാൻ തടിച്ചു കൂടിയത്.
ഇടുക്കി ജില്ലയിലെ മികച്ച ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഇരട്ടയാർ,പാമ്പാടുമ്പാറ ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടി.
പാമ്പാടുംപാറ ടീമിലെ ഫെബിൻ മികച്ച കളിക്കാരനായും,ഇരട്ടയാറിൻ്റെ ജീവൻ മികച്ച അറ്റാക്കർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
ഇരട്ടയാർ 6s വിജയിച്ച മത്സരത്തിൽ മൂന്നാം സ്ഥാനം കാഞ്ചിയാർ ടീം കരസ്ഥമാക്കി.
വോളിബോൾ കളിയുടെ ഇറ്റില്ലമായ ഹൈറേഞ്ചിലെ കളിക്കളങ്ങൾ ഉണരുന്നത് ആവേശത്തോടെയാണ് കായിക പ്രേമികൾ സ്വീകരിക്കുന്നത്





